നാട്ടുവാര്‍ത്തകള്‍
ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളും താൽക്കാലിക സാങ്കേതിക തടസ്സത്താൽ സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവ്

ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളും താൽക്കാലിക സാങ്കേതിക തടസ്സത്താൽ രാത്രി 7.30 ഓടെ പ്രവർത്തനം നിറുത്തിവയ്ക്കേണ്ടി വന്നു. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.
പ്രതിസന്ധി മറികടക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവും.













































































