ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായ പിണ്ടിമന പഞ്ചായത്തിലെ അടിയോടി പാർക്കിൽ നിന്നും ശുചികരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി


മാലിന്യമുക്ത നവകേരളം കാമ്പയിനിൻ്റെ ഭാഗമായി പിണ്ടിമന പഞ്ചായത്ത് പത്താം വാർഡിലെ ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായ പിണ്ടിമന പഞ്ചായത്തിൻ്റെ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്കിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാർക്കിൽ ബയോബിൻ സ്ഥാപിച്ചു. വാർഡ് മെമ്പർ എസ് എം അലിയാർ ഉദ്ഘാടനം നിർവ്വഹിച്ചു .ഹരിത കർമ്മ സേനംഗങ്ങളായ മേഘ സന്തോഷ് ,ലിസ്സി ചാക്കോ ,തൊഴിലുറപ്പ് മേറ്റ് സിനി സുഗതൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകി.
അടിയോടി ,അമ്പോലിക്കാവ് ജങ്ഷൻ ,പുലിമല ചർച്ച് ജങ്ഷൻ ,മിൽ മ ജങ്ഷൻ ,അയിരൂർ പാടം ഹോസ്പിറ്റൽ ജങ്ഷൻ ,അയിരൂർ പാടം ജാസ് ലൈബ്രറി ജങ്ഷൻ, അയിരുർ പാടം പഞ്ചായത്ത് ഫുട്ബോൾ മൈതാനം എന്നി പൊതു ഇടങ്ങളിലെ പച്ചത്തുരുത്തുകളിലെ ഫ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കും .
വാർഡിലെ അങ്കണവാടികൾ ഉൾപ്പടെയുള്ള പൊതു സ്ഥാപനങ്ങൾ പൂർണമായും ഹരിത ചട്ടത്തിലേക്ക് കൊണ്ടുവരും .പത്താം വാർഡ് സമ്പൂർണ ജൈവ വൈവിധ്യ വാർഡായും ഹരിതവാർഡായും ഈ മാസം അവസാനം പ്രഖ്യാപിക്കും .വീട് പരിസരം ,തോടുകളിലേക്കും കനാലുകളിലേക്കും പൊതു ഇടങ്ങളിലേക്കും പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ വാർഡിലെ എല്ലാവരും ജാഗ്രത യുണ്ടാകണമെന്നും വാർഡ് മെമ്പർ അറിയിച്ചു.