Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഭിന്നശേഷി മൂലം നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കൺവൻഷൻ കെപിഎസ് ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 27 -ന് 4പി.എംന് കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഹാളിൽ നടന്നു.


ഭിന്നശേഷി വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കാൻ സുപ്രീം കോടതി വിധിയിലൂടെ കഴിയുമായിരിന്നിട്ടും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാക്കി നിയമനങ്ങൾ തടയാനാണ് ഗവൺമെൻ്റ് ശ്രമിക്കുന്നത്. നിയമപരമായും സമരങ്ങളിലൂടെയും പ്രശ്നപരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് കൺവൻഷൻ രൂപം നൽകി. കൺവെൻഷനിൽ പങ്കെടുത്ത അധ്യാപകരുടെ നിയമന സംബന്ധമായ പ്രയാസങ്ങളും പ്രശ്‌നങ്ങളും കൺവൻഷനിൽ ക്രോഡീകരിച്ചു.
വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ആനന്ദ് എ കോട്ടിരി അധ്യക്ഷത വഹിച്ചു.സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അംഗം ജോർജ് ജേക്കബ് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു.ജില്ലാ പ്രസിഡൻ്റ് ജോബിൻ കെ കളത്തിക്കാട്ടിൽ , സംസ്ഥാന കൗൺസിലർ ടി. ശിവകുമാർ, സംസ്ഥാന ഉപസമിതി ചെയർമാൻ എൻ. വിജയകുമാർ, ബിൻസ് ദേവസ്യ, റെജി ജോർജ്, കെ.എംജിനുമോൻ, എന്നിവർ പ്രസംഗിച്ചു.