Idukki വാര്‍ത്തകള്‍
പോക്സോ കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവും 50000/- രൂപ പിഴയും ശിക്ഷ


25.03.2025 . വണ്ടന്‍മേട്ടിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അണക്കര വില്ലേജിൽ, പാമ്പുപാറ, കീരിമുക്ക്, കുഴികണ്ടത്തിൽ വീട്ടിൽ സതീഷ്. എം -ന് കട്ടപ്പന പോക്സോ കോടതി 20 വർഷത്തെ കഠിന തടവിനും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതി അതിജീവിതയുടെ വീട്ടിൽ വച്ചു പീഡിപ്പിച്ചു എന്നുള്ളതാണ് കേസിനാസ്പദമായ സംഭവം. 2023 ൽ വണ്ടന്മേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. പ്രോസീക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി. വണ്ടന്‍മേട് പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ ഇൻചാർജ് ആയിരുന്ന കമ്പംമെട്ട് പോലീസ് ഇന്‍സ്പെക്ടര്‍ വി. എസ് അനിൽകുമാർ ആണ് അന്വേഷണം നടത്തിയത്.