750 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നവും ആയി ഒരാൾ പിടിയില്‍


25.03.2025, മൂലമറ്റം KSRTC ബസ് സ്റ്റാന്‍ഡിനു സമീപം കട നടത്തുന്ന മൂലമറ്റം, ഒല്ലൂപറമ്പില്‍, പ്രദീപ് കെ (50) എന്നയാളുടെ കടയില്‍ നിന്നും ഇന്നലെ 750 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മയക്കുമരുന്ന് വ്യാപനത്തിന് എതിരെ നടത്തുന്ന ഡി-ഹണ്ട് ഓപറേഷന്റെ ഭാഗമായി കാഞ്ഞാര്‍ പൊലീസും ഡാൻസാഫ് ടീം അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ജില്ലയിലുടെനീളം നിരന്തര പരിശോധനകൾ ഇനിയും നടത്തുകയും ലഹരി മാഫിയക്കെതിരെ കർശന നടപടികൾ തുടരുകയും ചെയ്യുന്നതാണ്.
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ് ” വാട്‌സ്ആപ്പ് നമ്പരിലേക്ക് 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.