Idukki വാര്‍ത്തകള്‍
സൈനികനായ മകന്റെ പരാതിയില്‍ മാതാവിനെ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു


സൈനികനായ മകന്റെ പരാതിയില്‍ മാതാവിനെ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു. തങ്കമണി അച്ചന്‍കാനം,പഴചിറ വീട്ടില്‍ ബിന്‍സി ജോസ് (53)ആണ് അറസ്റ്റിലായത്. സ്വര്‍ണ്ണം മോഷ്ടിച്ചതും, നാട്ടില്‍ നടത്തിയ മറ്റ് സാമ്പത്തിക തട്ടിപ്പും ചൂണ്ടിക്കാണിച്ച് മകന്‍ നല്‍കിയ പരാതിയിലാണ് ബിന്‍സി അറസ്റ്റിലായത്.. 20 വര്‍ഷം മുന്‍പും മാതാവ് സമാന തട്ടിപ്പ് നടത്തിയതായും പരാതിയില്‍ പറയുന്നു. തട്ടിപ്പിലൂടെ നേടിയ പണം മന്ത്രവാദത്തിനുപയോഗിച്ചതായും സൂചന.