Idukki വാര്‍ത്തകള്‍
പ്രവർത്തന മികവിനുള്ള എംജി യൂണിവേഴ്സിറ്റി അവാർഡിന് അർഹരായി ഹോളി ക്രോസ് കോളേജ് വണ്ടൻമേട്..


ഇടുക്കി ജില്ലയെ ക്ഷയ രോഗ വിമുക്തമാക്കുന്നത്തിൻ്റെ ഭാഗമായി ഇടുക്കി ജില്ല മെഡിക്കൽ ഓഫീസിനോട് ചേർന്ന്, ” നിക്ഷയ് സമ്പർക്ക് യാത്ര ” എന്ന പദ്ധതിയിലെ പങ്കാളിതതിനാണ് ഹോളി ക്രോസ് കോളേജ് പുരസ്കാരത്തിന് അർഹരായത്.
യൂണിവേഴ്സിറ്റി അസംബ്ലി ഹാളിൽ വച്ച് നടന്ന പരുപാടികൾ സഹകരണം, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി ശ്രീ.വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ
പ്രൊഫ. (ഡോ.) സി.ടി. അരവിന്ദകുമാർ അധ്യക്ഷനായിരുന്നു..യൂണിവേഴ്സിറ്റി എൻഎസ്എസ് കോർഡിനേറ്റർ ഡോ.ഇ.എൻ ശിവദാസൻ റിപ്പോർട്ട് അവതരണം നടത്തി..
ഹോളി ക്രോസ് കോളേജിന് വേണ്ടി എൻഎസ്എസ് കോർഡിനേറ്റർ കിരൺ സി കെ.,വൈസ് പ്രിൻസിപ്പാൾ ശ്രീ.മെൽവിൻ എൻ വി അധ്യാപക പ്രതിനിധി ബിബിൻ K രാജു എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റു വാങ്ങി..