previous arrow
next arrow
Idukki വാര്‍ത്തകള്‍

നഗരസഭാപരിധിയിലെ വിനോദസഞ്ചാര കേന്ദ്രമായ കല്യാണത്തണ്ടിൽ കൂടിയാലോചനയില്ലാതെ മാലിന്യസംസ്കരണ പ്ലാന്റ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കേരള കോൺഗ്രസ് എം സമരത്തിലേക്ക്



നഗരസഭാപരിധിയിലെ വിനോദസഞ്ചാര കേന്ദ്രമായ കല്യാണത്തണ്ടിൽ കൂടിയാലോചനയില്ലാതെ മാലിന്യ
സംസ്കരണ പ്ലാന്റ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കേരള കോൺഗ്രസ് എം സമരത്തിലേക്ക്. 25ന് രാവിലെ 10 മുതൽ കട്ടപ്പന മണ്ഡലം കമ്മിറ്റി ഭാരവാഹികളും നഗരസഭ കൗൺസിലർ പി എം നിഷാമോളും നഗരസഭഓഫീസ് പടിക്കൽ ഉപവാസ സമരം നടത്തും. 31, 32 വാർഡുകളുടെ അതിർത്തി പ്രദേശമായ കല്യാണത്തണ്ടിൽ റവന്യു വകുപ്പ് വിട്ടുനൽകിയ 60 സെൻ്റ് സ്ഥാപിക്കാനാണ് നഗരസഭ ഭരണസമിതി ഏകപക്ഷീയമായി തീരുമാനമെടുത്തത്. ഇക്കാര്യം വാർഡ് കൗൺസിലർമാരെ അറിയിച്ചിരുന്നില്ല. പ്ലാന്റ് സ്ഥാപിച്ചാൽ കല്യാണത്തണ്ടിലെ ടൂറിസത്തിന് തിരിച്ചടിയാകും. നിരവധി സഞ്ചാരികളാണ് ഇവിടെ ദിവസവും എത്തുന്നത്. കൂടാതെ, മേഖലയിലെ ശുദ്ധജല സ്രോതസുകൾ ഉൾപ്പെടെ മലിനമാക്കപ്പെടും. പ്ലാൻ്റ് സ്ഥാപിക്കാനുള്ള തീരുമാനം നഗരസഭ ഉപേക്ഷിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ ഷാജി കുത്തോടിയിൽ, നേതാക്കളായ ബെന്നി കല്ലൂപ്പുരയിടം, ബിനോയി മണിമല, ബിനീഷ് ചാണ്ടി, സാബു പുത്തൻവീട്ടിൽ, പി എം നിഷാമോൾ എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!