ഇടുക്കി ജില്ലയിൽ 96 ഓണ ചന്തകള്‍ ആരംഭിക്കും


കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെമ്ബാടും 96 ഓണ ചന്തകള്‍ ആരംഭിക്കും. അമിത വിലക്കയറ്റം പിടിച്ച് നിറുത്തുക, കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് മികച്ച വില ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് 17നാണ് ഓണചന്തകള്‍ തുറക്കുക. ഓണത്തിന് മുന്നോടിയായി സജ്ജീകരിച്ച ഒരു മുറം പച്ചക്കറിയുടെ വിളവെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കും. പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷംവിത്ത് കിറ്റുകളും 11 ലക്ഷം തൈകളും നല്‍കിയിരുന്നു. ഇവയുടെ വിളവെടുപ്പാണ് നടക്കുന്നത്. കൂടാതെ വട്ടവട, കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ ഹോര്‍ട്ടി കോര്‍പ്പ് വഴി കര്‍ഷകരില്‍ നിന്ന് വിളകള്‍ ശേഖരിക്കും. ഇവിടെ കൃഷി വകുപ്പിനും വി.എഫ്.പി.സി.കെയും മാര്‍ക്കറ്റുകളുണ്ട്.
ഇവര്‍ ശേഖരിക്കുന്നതിന്റെ ബാക്കി ജില്ലയിലെ എക്കോഷോപ്പുകളിലൂടെ വിപണനം നടത്തും. ജില്ലയ്ക്ക് പുറത്തുള്ള വിപണികളിലേക്കും ഇവിടെ നിന്നുള്ള പച്ചക്കറികളടക്കം എത്തിക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരതീയ കൃഷി വഴി ഉത്പാദിപ്പിച്ച വസ്തുക്കളും ഇത്തവണ വിപണിയിലെത്തിക്കുന്നുണ്ട്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ പത്ത് ശതമാനം കൂട്ടിയെടുത്തും 30 ശതമാനം വില കുറച്ചും ജനങ്ങളിലേക്കെത്തിക്കും. ജൈവീക രീതിയില്‍ ഉത്പാദിപ്പിച്ചത് 20 ശതമാനം വിലകൂട്ടി എടുത്ത് 10 ശതമാനം വിലകുറച്ച് നല്‍കാനാണ് ആലോചിച്ചിരിക്കുന്നത്.
കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകരില്‍ നിന്നാണ് ജൈവ ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്നത്. ഉരുളക്കുഴങ്ങ്, സവാള തുടങ്ങി ജില്ലയില്‍ ഉത്പാദിപ്പിക്കാത്തവ ഹോര്‍ട്ടികോര്‍പ്പ് വഴി കര്‍ഷകരിലെത്തിക്കും.