Idukki വാര്‍ത്തകള്‍
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2024-2025 പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും ബോധവൽക്കരണവും നടത്തി.
മുതിർന്ന പൗരൻമാരിലെ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുകയും ചികിത്സ ഉറപ്പ് വരുത്തുകയും മാനസികമായ് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ സന്ധ്യ ജയൻ ,മെഡിക്കൽ ഓഫീസർ ഡോ: ഐശ്വര്യ, ഹെൽത്ത് ഇൻസ്‌പെക്ടർ സിറാജ് എൻ, അനീഷ് ജോസഫ്, നിഖിത പി സുനിൽ, മിഥുൻ, നഴ്സിങ് ഓഫീസർ സോണിയ ജോർജ് എന്നിവർ സംസാരിച്ചു. പൾമണോളജിസ്റ്റ് ഡോ : സാറ എൻ ജോർജ് ക്യാമ്പിന് നേതൃത്വം നൽകി.