Idukki വാര്‍ത്തകള്‍
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന യൂണിറ്റിൽ വനിതാ സെമിനാർ നടന്നു


കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന യൂണിറ്റിൽ വനിതാ സെമിനാർ നടന്നു. പെൻഷൻ സൊസൈറ്റി പ്രസിഡണ്ട് ത്രേസ്യാമ്മ
മാത്യു മുഖ്യ പ്രഭാഷണം നടത്തി.
വനിതാ ദിനത്തിന്റെ
ഭാഗമായാണ്കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന യൂണിറ്റ് ഓഫീസിൽ വച്ച് വനിത സെമിനാർ സംഘടിപ്പിച്ചത്.
യൂറ്റൂബിൽ സാലി റോസ് ചാനലിൽ ഒരു
ലക്ഷം സബ് സ്ക്രൈബേഴ്സ് കൈവരിച്ച
റിട്ടേർഡ് ഹെഡ് മിസ്ട്രസ് റോസമ്മ ജോസഫിനേ അനുമോദിച്ചു.
പെൻഷൻ സൊസൈറ്റി പ്രസിഡണ്ട് ത്രേസ്യാമ്മ
മാത്യു മുഖ്യ പ്രഭാഷണം നടത്തി.
വനിതാ വേദി കൺവീനർ ഉഷാകുമാരി വി.കെ. സെമിനാർ നയിച്ചു.
KSSPU ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ലേഖന മത്സരത്തിൽ വിജയിച്ച മറിയക്കുട്ടി കെ.എ.യ്ക്ക്
പ്രോത്സാഹന സമ്മാനം നൽകി.
KSSPU സംസ്ഥാന കൗൺ
സിലംഗം ശശിധരൻ കെ.കെ.,PD തോമസ്, TK വാസു, KV വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.