Idukki വാര്‍ത്തകള്‍
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കട്ടപ്പന ഡോൺ ബോസ്കോ സ്കൂൾ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു


സ്ത്രീ ശാക്‌തീകരണം, ലിംഗ സമത്വം എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കി കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ഇതിനോടാനുബന്ധമായി കട്ടപ്പന എക്സൈസ് വിമുക്തി നോഡൽ ഓഫീസർ സാബുമോൻ എം ടി വനിതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. ബേസിൽ മാത്യു വനിതാ ദിന സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് ഇടത്തിച്ചിറ, വൈസ് പ്രിൻസിപ്പൽ ഫാ. വിപിൻ എളമ്പശ്ശേരിൽ, ഫാ. അജീഷ് സെബാസ്റ്റ്യൻ, അധ്യാപകരായ ലക്ഷ്മി, ക്രിസ്റ്റീന എന്നിവർ നേതൃത്വം നൽകി