ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിന് അനുമതി നൽകി ഉത്തരവായി


മേഖലകളിൽ മനുഷ്യജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ നേരിടുന്നതിനായി പൊതുജനങ്ങളുടെ അപേക്ഷയിലാണ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ കാട്ടുപന്നികളെ വേട്ടയാടി കൊല്ലുന്നതിന് മറ്റാരെയെങ്കിലും ചുമതലപ്പെടുത്തി അനുമതി നൽകി ഉത്തരവായത്. ഉത്തരവ് പ്രകാരം ഹോണററി വൈൽഡ് ലൈഫ് വാർഡനായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരെ നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട്. സജി എബ്രാഹം മണ്ണിപ്ലാക്കൽ, വാഴവര, ഷിനോജ് അഗസ്റ്റിൻ, എന്നിവർക്ക് തോക്ക് ഉപയോഗിക്കുന്നതിന് ലൈസൻസ് ലഭിച്ചിട്ടുണ്ട്. കാട്ടുപന്നികളെ കൊല്ലുന്നതിന് അയ്യപ്പൻകോവിൽ റേഞ്ചിൽ വനംവകുപ്പ് എം പാനൽ ലിസ്റ്റിൽ ഇവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കൃഷി സ്ഥലങ്ങളിൽ മനുഷ്യജീവനും, സ്വത്തിനും, കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ താഴെപ്പറയുന്ന നിബന്ധനകൾ കർശനമായി പാലിച്ചുകൊണ്ട് കൊല്ലുന്നതിന് താഴെപ്പറയുന്ന അംഗീകൃത ഷൂട്ടർമാരെ നിയമിച്ച് ഉത്തരവായി
- ശ്രീ. സജി എബ്രാഹം മണ്ണിപ്ലാക്കൽ, വാഴവര, 9495160216
- ശ്രീ. ഷിനോജ് അഗസ്റ്റിൻ, അരിശ്ശേരിൽ, നെല്ലിപ്പാറ 9747092937
നിബന്ധനകൾ
- ഈ ഉത്തരവ് പ്രകാരം കാട്ടുപന്നികളെ കൊല്ലുന്ന വേളയിൽ മനുഷ്യ ജീവനും, സ്വത്തിനും, വളർത്തുമൃഗങ്ങൾക്കും, ഇതര വന്യജീവികൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- കാട്ടുപന്നികളെ വേട്ടയാടുന്ന സ്ഥലം, സമയം, എന്നിവ ബന്ധപ്പെട്ട വാർഡ് മെമ്പർ മുഖേന വാർഡ് മോണിറ്ററിംഗ് സമിതിയേയും, അറിയിച്ചിരിക്കേണ്ടതാണ്. പൊതുജനങ്ങളേയും മുൻകുട്ടി
- കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം മാംസഉപയോഗം പുർണ്ണമായും തടസ്സപ്പെടുത്തുന്നത് ഉറപ്പാക്കി ശാസ്ത്രീയമായി സംസ്ക്‌കരിക്കേണ്ടതാണ്. ജഡം സംസ്ക്‌കരിച്ച സ്ഥലം ആരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ എന്നത് വ്യക്തമാക്കുന്ന തരത്തിൽ കൃത്യമായ സ്ഥല അടയാളം രേഖപ്പെടുത്തി അനുബന്ധമായി ചേർത്തിരിക്കുന്ന മാതൃകയിൽ തൊട്ടടുത്ത ദിവസം തന്നെ റിപ്പോർട്ട് ചെയ്യേണ്ടതാണ്. പരിശോധനകൾ ആവശ്യമായി വരുന്ന പക്ഷം പ്രസ്തുത സ്ഥലം കൃത്യമായി ബോധ്യപ്പെടുത്തേണ്ടതാണ്.
- കാട്ടുപന്നികളെ ഉൻമൂലനം ചെയ്യുന്ന തരത്തിൽ വിഷപ്രയോഗം, സ്ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്ക് ഏൽപ്പിക്കൽ തുടങ്ങി മറ്റൊന്നും പ്രയോഗിക്കുവാൻ പാടുള്ളതല്ല.
- കാട്ടിനുള്ളിൽ വെച്ചോ, പഞ്ചായത്തിൻ്റെ അതിർത്തി പ്രദേശങ്ങളിൽ വച്ചോ പന്നികളെ വെടിവെക്കാൻ പാടുള്ളതല്ല.
6.കാട്ടുപന്നിയെ വെടിവെക്കുന്നതുമായി ബന്ധപ്പെട്ട് അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന അപായങ്ങൾക്കും, കഷ്ടനഷ്ടങ്ങൾക്കും. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾക്കും വെടിവെക്കുന്നയാൾ പൂർണ്ണ ഉത്തരവാദിയായിരിക്കും.
7.കാട്ടുപന്നികളെ കൊല്ലുന്നതിന് ലൈസൻസുള്ള തോക്ക് മാത്രമെ ഉപയോഗിക്കുവാൻ പാടുള്ളൂ. - 8.കാട്ടുപന്നികളെ നിർമ്മാർജനം ചെയ്‌ത് ശാസ്ത്രീയമായി കുഴിച്ചിട്ടത് ഉറപ്പാക്കി റിപ്പോർട്ട് സമർപ്പിക്കുന്നത് പ്രകാരം പഞ്ചായത്തിൻ്റെ അനുമതിയോടെ നിയമാനുസൃതം അനുവദിക്കാവുന്ന തുക എണ്ണമടിസ്ഥാനമാക്കി മാത്രം അനുവദിക്കുന്നതാണ്. ഇതിലേക്ക് ഫോട്ടോ, വീഡിയോ, സാക്ഷിമൊഴി ഉൾപ്പടെ അനുബന്ധത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് വാർഡ് മെമ്പറുടെ ശുപാർശയോടുകൂടി സമർപ്പിക്കേണ്ടതാണ്.
- മേൽ നിബന്ധനകൾ പാലിക്കാത്ത പക്ഷവും, ഹോണററി വൈൽഡ് ലൈഫ് വാർഡന്റെയും, മോണിറ്ററിംഗ് സമിതിയുടെയും മുൻകൂർ അനുമതി ഇല്ലാതെയോ വേട്ടയാടൽ ശ്രദ്ധയിൽപ്പെട്ടാൽ ഈ ഉത്തരവ് മുന്നറിയിപ്പ് ഇല്ലാതെ റദ്ദ് ചെയ്യുന്നതും, വനം-വന്യജീവി വകുപ്പ് നിയമങ്ങളും നിബന്ധനകളും പ്രകാരം ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുവാൻ അധികൃതരോട് ശുപാർശ ചെയ്യുന്നതുമാണ്.
- ഈ ഉത്തരവിന്റെ കാലാവധി 27/05/2025 വരെ മാത്രമായിരിക്കുന്നതും, ഉത്തരവിന്റെ പകർപ്പ് ഏതുസമയം ആവശ്യപ്പെട്ടാലും ലഭ്യമാക്കാവുന്ന വിധം ഹാജരാക്കേണ്ടതുമാണ്.
- മേൽ നിബന്ധനകൾ പാലിക്കാത്ത പക്ഷവും, ഹോണററി വൈൽഡ് ലൈഫ് വാർഡന്റെയും, മോണിറ്ററിംഗ് സമിതിയുടെയും മുൻകൂർ അനുമതി ഇല്ലാതെയോ വേട്ടയാടൽ ശ്രദ്ധയിൽപ്പെട്ടാൽ ഈ ഉത്തരവ് മുന്നറിയിപ്പ് ഇല്ലാതെ റദ്ദ് ചെയ്യുന്നതും, വനം-വന്യജീവി വകുപ്പ് നിയമങ്ങളും നിബന്ധനകളും പ്രകാരം ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുവാൻ അധികൃതരോട് ശുപാർശ ചെയ്യുന്നതുമാണ്.
- ഈ ഉത്തരവിൻ്റെ കാലാവധി 27/05/2025 വരെ മാത്രമായിരിക്കുന്നതും, ഉത്തരവിന്റെ പകർപ്പ് ഏതുസമയം ആവശ്യപ്പെട്ടാലും ലഭ്യമാക്കാവുന്ന വിധം ഹാജരാക്കേണ്ടതുമാണ്.