ഇന്‍ഫാം വനിതാ ദിനാചരണം കട്ടപ്പനയില്‍ നടന്നു


ഇന്‍ഫാം വനിതാ ദിനാചരണം കട്ടപ്പനയില്‍ നടന്നു.
കർഷരെ പരിസ്ഥിതി വിരോധികളായി കാണുന്ന നിയമങ്ങൾ മാറണമെന്ന് ഇൻഫാം
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ ഹൈറേഞ്ച് മേഖല വനിതാദിനാചരണം
കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ് ഹാളിലാണ് നടന്നത്.
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ അധ്യക്ഷതയില്‍ വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം നിര്‍വഹിച്ചു..
രാജ്യത്തിൻ്റെ നിലനിൽപ്പിൽ മുഖ്യ പങ്കു വഹിക്കുന്ന കർഷകരേ പരിസ്ഥിതി വിരോധികളായി കാണുന്ന നിയമങ്ങൾ മാറണം.
കർഷകർക്കൊപ്പം ഇൻഫാം എന്നുമുണ്ടാകുമെന്ന് ഫാദർ ജോസഫ് വെള്ളമറ്റം പറഞ്ഞു.
കാർഷികമേഖലയുടെ മുന്നേറ്റത്തിനൊപ്പം നഷ്ടപ്പെട്ട നന്മകൾ വീണ്ടെടുക്കുവാനും ഇൻഫാം മുന്നിൽ കാണുമെന്നും ഫാദർ ജോസഫ് വെള്ളമറ്റം പറഞ്ഞു.
താലൂക്ക് രക്ഷാധികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍, ഫാ. വര്‍ഗീസ് കുളമ്പള്ളില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പട്രകാലായില്‍, സ്മിത ബിനോജ് കുന്നേല്‍, ജയമ്മ ജേക്കബ് വളയത്തില്‍, കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ജില്ലാ സെക്രട്ടറി തോമസുകുട്ടി വാരണത്ത്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗത്തിൽ ഇൻഫാം മഹിളാ സമാജ് പ്രഖ്യാപനം ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ നടത്തി.
വനിതകളുടെ നേതൃത്വത്തിൽ എല്ലാ കുടുംബങ്ങളിലും അടുക്കള തോട്ടം പദ്ധതി നടപ്പാക്കും
50% സബ് സീഡിയിൽ ഡോളോമൈറ്റ്, വേപ്പ് എണ്ണ, വേപ്പിൻ പിണ്ണാക്ക് എന്നിവ നൽകും.
ജില്ലാ തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്ത് വരുന്ന വീട്ടുമ്മമാർക്ക് ഒരു പവൻ , മുക്കാൽ പവൻ അരപ്പവൻ സ്വർണ്ണം സമ്മാനമായി നൽകുമെന്നും ഫാദർ തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.
വനിതകളുടെ വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ചു നടന്നു.. ഇന്‍ഫാം ഉപ്പുതറ, കുമളി, കട്ടപ്പന, അണക്കര, മുണ്ടിയെരുമ കാര്‍ഷിക താലൂക്കുകളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.