കട്ടപ്പനയില്‍ മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച അക്രമി സംഘത്തിലെ 5 പേര്‍ അറസ്റ്റിൽ


കട്ടപ്പന കല്യാണത്തണ്ടിൽ സാമൂഹിക വിരുദ്ധ ശല്യവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. 5-3-2025 ബുധനാഴ്ച രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.അക്രമത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിലെ 4 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു…….
മുളകരമേട് സ്വദേശി പൂവത്തുംമൂട്ടിൽ ശ്രീജിത്ത് പി ശശി (22), വാഴവര
നിർമ്മലാസിറ്റി സ്വദേശിയായ പുതുശേരി കുടിയിൽ അജിത്ത് സുരേന്ദ്രൻ (29), വാഴവര സ്വദേശികളായ
പാറക്കൽ നന്ദു സണ്ണി (27), വിരിപ്പിൽ വിഷ്ണു സുകു(27), വിരിപ്പിൽ വിനീഷ് സുകു (26)
എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ബുധനാഴ്ച രാത്രിയിലാണ് കട്ടപ്പന പോലീസിലെ നാല് ഉദ്യോഗസ്ഥർ കല്യാണത്തണ്ട് മുളകരമേട്ടിൽ എത്തിയത്.ഇവിടെ 7 പേർ അടങ്ങുന്ന സംഘം മദ്യപിച്ച് ബഹളം വെച്ച് അസഭ്യവർഷങ്ങൾ മുഴക്കുന്നത് നാട്ടുകാരുടെ സ്വസ്ഥജീവിതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയത് .ഇങ്ങനെയെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ഈ സംഘം അക്രമം അഴിച്ചുവിട്ടത്. അക്രമത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തുടർന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവകണം തടസ്സപ്പെടുത്തൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപ്പിച്ചത് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.സംഭവം നടക്കുന്ന വേളയിൽ സംഘത്തിൽ ഉണ്ടായിരുന്നഷിബിൻ ശശി ഷിജിൻ ശശി. എന്നിവർ പോലീസിനെ അക്രമിച്ച ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റു ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഇവർ പോലീസ് നിരീക്ഷണത്തിലാണ്. അറസ്റ്റ് ചെയ്ത അഞ്ച് പേരെയും നടപടിക്രമണക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ ജിലൂപ് ജോസ്. അൽ ബാഷ് പി രാജു . ബിബിൻ മാത്യൂ ‘ രാഹുൽ മോഹൻ ദാസ് എന്നിവർക്കാണ് പരിക്കേറ്റത്.
കട്ടപ്പന Dysp നിഷാദ് മോൻ VM ൻ്റെ മേൽനോട്ടത്തിൽ കട്ടപ്പന പോലീസ് ഇൻസ്പെക്ടർ മുരുഗൻ ടി.സി., പ്രിൻസിപ്പൽ എസ്. ഐ. എബി ജോർജ് , എസ്.ഐ. ജോസഫ് KV, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് MS, സുരേഷ് B ആൻ്റോ, സലിം മുഹമ്മദ്, സിവിൽ പോലീസ് ഓഫീസർമാരായ റാൾസ് സെബാസ്റ്റ്യൻ , ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.