വാഗമണ്ണിൽ ലഹരി ഗുണ്ടാ മാഫിയക്കെതിരെ പ്രതിരോധവുമായി ജനകീയജാഗ്രത സമിതി രംഗത്ത്


ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഏറെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ ലഹരി മാഫിയ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം വർദ്ധിച്ചു വരികയാണ്. ലഹരി ഉപയോഗവും ഏറ്റുമുട്ടലുകളും പതിവാണ് നാടിന്റെ സമാധാന അന്തരീഷം തകർക്കുന്ന അവസ്ഥയിലേയ്ക്ക് ഇത്തരം സംഭവങ്ങൾ മാറി കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് വാഗമൺ പൊലീസും നാട്ടുകാരും കൈകോർത്തു പ്രതിരോധം തീർക്കുന്നത്. ഇതിന്റെ ഭാഗമായി പൊലീസും വിവിധ രാഷ്ട്രിയ സാമുഹിക സന്നദ്ധ യുവജന സംഘടനകളും ചേർന്നു ലഹരി ഉപയോഗത്തിനെതിരെ നിരന്തരമായ ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കുക വാർഡു തലത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും കുടുംബ സദസുകൾ ചേർത്തും ഭവന സന്ദർശനങ്ങൾ നടത്തിയും പരിഹാര മാർഗങ്ങൾക്ക് രൂപം നൽകുന്നത്. 16 ന് പ്രദേശത്ത് ലഹരി വിരുദ്ധ ക്യാമ്പയിൻ ദിനമായി അ ചരിക്കും. 10ന് അധ്യാപകരും വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രചരണ ബാഡ്ജ് ധരിക്കും. സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റ് ദ്യശ്യ അച്ചടി മാധ്യമങ്ങളുടെയും സഹകരണത്തോടെ ഒറ്റപ്പെട്ട മേഖലയിൽ ഉള്ള ലഹരി ഉപയോഗ കേന്ദ്രങ്ങൾക്കെതിരെ പ്രതികരിക്കും പൊലീസിന്റെ രാത്രികാല നീരിക്ഷണം കൂടുതൽ ശക്തിപ്പെടുത്തു വാ നും ജനകീയ സമ്മർദ്ദം ചെലുത്തും. വാഗമൺ പൊലീസ് സ്റ്റേഷൻ ഹാളിൽ ചേർന്ന ജാഗ്രത സമിതി യോഗത്തിൽപീരുമേട് ഡിവൈഎസ്പി വിഷ്വാ ൽ ജോൺസൺ, വാഗമൺ
കെ റ്റി ഡി എസ് പ്രസിഡന്റ് വി സജി വ്കുമാർ ,പഞ്ചായത്ത്പ്രസിഡന്റ് മറിയാമ്മ
തോമസ്,വാഗമൺ എസ് എച്ച് ഒ ക്ലീറ്റസ് ജോസഫ് കുടുംബശ്രീ ചെയർപേഴ്സൺ മിനി സുരേന്ദ്രൻ ,വിവിധ യുവജന വിദ്യാർത്ഥി സംഘടന പ്രതിനിധികൾ,അംഗൻവാടി ആശാ പ്രവർത്തകർ അധ്യാപകർ എന്നിവർ പങ്കെടുത്തു.
എസ് ഐ
ബിനോയ് തോമസ് നന്ദി പറഞ്ഞു.