Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
Untitled-1
previous arrow
next arrow
Idukki വാര്‍ത്തകള്‍

കേരളത്തിന്റെ നിരത്തുകളിലേക്ക് ഹൈഡ്രജൻ ബസ്; പരീക്ഷണ ഓട്ടത്തിന് റൂട്ട് റെഡി; പദ്ധതിയുമായി കേന്ദ്ര സർക്കാർ



കേന്ദ്ര സർക്കാരിന്റെ ​​ഗ്രീൻ ഹൈഡ്രജൻ പദ്ധതി കേരളത്തിലേക്കും. ഹൈഡ്രജൻ ബസുകളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത പത്ത് റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിലാണ്. 37 വാഹനങ്ങൾ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഓടിക്കാനാണ് തീരുമാനം. കേരളത്തിൽ തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി റൂട്ടുകളിലായിരിക്കും ഹൈഡ്രജൻ ബസുകളുടെ സർവീസ് നടത്തുക.

ഒമ്പത് ഹൈഡ്രജൻ റീഫില്ലിങ് സ്റ്റേഷനുകളും പദ്ധതിയുടെ ഭാ​ഗമായി വരും. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റേതാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രാലയത്തിന്റെ പദ്ധതി പൂർത്തിയാക്കുന്നത്. 15 എണ്ണം ഹൈഡ്രജൻ ഫ്യുവൽ സെൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാഹനങ്ങളും 22 എണ്ണം ഇൻ്റേണൽ കംബഷൻ അടിസ്ഥാനമാക്കിയുള്ളതുമാണ്.

ഗ്രേറ്റർ നോയിഡ-ഡൽഹി-ആഗ്ര, ഭുവനേശ്വർ-കൊണാർക്ക്-പുരി, അഹമ്മദാബാദ്-വഡോദര-സൂറത്ത്, സാഹിബാബാദ്-ഫരീദാബാദ്-ഡൽഹി, പൂനെ-മുംബൈ, ജംഷഡ്പൂർ-കലിംഗ നഗർ, തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി, ജാംനഗർ-അഹമ്മദാബാദ്, NH-16 വിശാഖപട്ടണം-ബയ്യവാരം എന്നിവയാണ് തിരഞ്ഞെടുത്തിരിക്കുന്ന റൂട്ടുകൾ. ടാറ്റ മോട്ടോഴ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, അശോക് ലെയ്‌ലാൻഡ്, എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസിഎൽ, അനർട്ട് തുടങ്ങിയ കമ്പനികൾക്കാണ് നടത്തിപ്പുചുമതല.

അടുത്ത 18-24 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി കേന്ദ്ര സർക്കാർ 208 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുക, ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഹൈഡ്രജൻ സാങ്കേതികവിദ്യയിൽ ഇന്ത്യക്ക് മികച്ച സ്ഥാനം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളുമായി 2023 ജനുവരി 4-നാണ് ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ ആരംഭിച്ചത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!