ഓൺലൈൻ പഠനകാലത്ത് വിദ്യാർത്ഥികളുടെ അധ്യയനം മുടങ്ങാതിരിക്കാൻ അമൃത ടിവി അവസരമൊരുക്കുന്നു
ഓൺലൈൻ പഠനകാലത്ത് വിദ്യാർത്ഥികളുടെ അധ്യയനം മുടങ്ങാതിരിക്കാൻ അമൃത ടിവി അവസരമൊരുക്കുന്നു. ഇതിനായുള്ള പ്രത്യേക ക്യാമ്പയ്ൻ ” E -ക്ലാസ്സിൽ ” ഞാനുമുണ്ട് ” പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു.
കോവിഡ്പശ്ചാത്തലത്തിൽ പഠനം പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് വഴിമാറിക്കഴിഞ്ഞു. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഇപ്പോഴും ഈ പഠന രീതിയിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഡിജിറ്റൽ പoനോപകരണങ്ങളുടെ അഭാവമാണ് പ്രധാന കാരണം. ഇത്തരം പ്രതിസന്ധി നേരിടുന്ന വിദ്യാർഥികൾക്കായാണ് അമൃത ടിവി “ഈ ക്ലാസ്സിൽ ഞാനുമുണ്ട് എന്ന പ്രത്യേക ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 7 ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 200 ൽപരം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകുന്നത്.സ്റ്റുഡൻറ് പോലീസ് കേഡറ്റുകളും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും കട്ടപ്പന പ്രസ് ക്ലബ്ബുമാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. .
പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം കട്ടപ്പന പ്രസ് ക്ലബ്ബിൽ DySp വി.എ
നിഷാദ് മോൻ ഉദ്ഘാടനം ചെയ്തു.
ശ്രീ അമൃതാനന്ദമയി ദേവിയുടെ സന്യാസി ശിഷ്യനും മoത്തിൻ്റെ ഇടുക്കി ജില്ലയുടെ ചുമതലയും വഹിക്കുന്ന സ്വാമി ജ്ഞാനാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.
അമൃത ടി.വി ബിസിനസ് ഹെഡ് ആർ.ശിവകുമാർ, കട്ടപ്പന പ്രസ് ക്ലബ്ബ് സെക്രട്ടറി വിൻസ് മോൻ പി എസ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ അമൃത ന്യൂസ് കൺസൾട്ടിംഗ് എഡിറ്റർ ജെ.എസ് ഇന്ദുകുമാർ അധ്യക്ഷനായിരുന്നു..