6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഏലം തോട്ടങ്ങളില്‍ ആവശ്യത്തിന് തണലൊരുക്കാനായി മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ വനം വകുപ്പ് അനുമതി നല്‍കാത്തതില്‍ ഇടുക്കി ശാന്തന്‍പാറയിലെ കര്‍ഷകര്‍ ദുരിതത്തില്‍



ഇടുക്കി : ശാന്തന്‍ പാറയിലെ ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയായ ഏലം കൃഷിക്ക് ആവശ്യത്തിന് തണല്‍ ക്രമീകരിക്കാനാകാത്തതില്‍ കര്‍ഷകരില്‍ കനത്ത ആശങ്ക നിറയുകയാണ്. ഏലം കൃഷി പരിപാലനത്തിന് മരച്ചില്ലകള്‍ വെട്ടി മാറ്റി തണല്‍ ക്രമീകരിക്കുന്നതിന് വനം വകുപ്പ് അനുമതി നല്‍കാത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്.കൃത്യമായ വെയിലും തണലും ആവശ്യമുള്ള വിളയാണ് ഏലം. ആവശ്യത്തിന് തണല്‍ ലഭിച്ചില്ലെങ്കില്‍ ചെടികള്‍ അഴുകി നശിക്കും. അനുമതി തേടി കര്‍ഷകര്‍ നിരവധി തവണ വനം വകുപ്പിനെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ നിഷേധിച്ചതോടെ ഏക്കര്‍ കണക്കിന് കൃഷിയാണിപ്പോള്‍ അഴുകി നശിച്ചുകൊണ്ടിരിക്കുന്നത്.വനം വകുപ്പിന്‍റെ അനുമതിയില്ലാതെ മരച്ചില്ലകള്‍ വെട്ടിമാറ്റിയവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. വന്യമൃഗ ശല്യവും വനം വകുപ്പിന്‍റെ കര്‍ഷക ദ്രോഹ നടപടികളും കാരണം കൃഷിയിറക്കാനാകാത്ത അവസ്ഥയിലാണിപ്പോള്‍ കര്‍ഷകര്‍. വിഷയത്തില്‍ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തെത്തി.സ്വതന്ത്രമായി കൃഷിചെയ്യാന്‍ അനുവദിക്കാത്തത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും കര്‍ഷകരുടെ ദുരവസ്ഥയില്‍ ഉടനടി നടപടിയെടുക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് സണ്ണി പൈമ്ബിള്ളി പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!