പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
48ാമത്നെടുങ്കണ്ടം ഉപജില്ല സ്കൂൾലോത്സവത്തിന് ചെമ്മണ്ണാർ ഹയസെക്കണ്ടറിയിൽ തിരിതെളിഞ്ഞു

LP ,UP HS HSS വിഭാഗങ്ങളിലായി 2500 ൽ അധികം കുട്ടികൾ പങ്കെടുക്കുന്ന നെടുങ്കണ്ടം സബ്ജില്ല കലോത്സവം കലാരവം 2k26 ന് വർണ്ണാഭമായ തുടക്കം. ഇതോടൊപ്പം അറബിക് സംസ്കൃത കലോത്സസവവും നടത്തപ്പെടുന്നു. പന്ത്രണ്ടോളം സ്റ്റേജുകളിലായി ഒക്ടോബർ 31 മുതൽ നവംബർ 3 വരെ നടക്കുന്ന കലോത്സവത്തിൻ്റെ ഉദ്ഘാടനം പുതുതായി നിർമ്മിച്ച സെൻ്റ് സേവ്യേഴ്സ് പാരിഷ് ഹാളിൽ വച്ച് ബഹു ഉടുമ്പൻചോല MLA ശ്രീ സേനാപതി വേണു നിർവഹിച്ചു.സ്കൂൾമാനേജർ റവഫാ ഫ്രാൻസീസ് ചുനയംമാക്കൽഅദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ഇടുക്കിരൂപത വിദ്യാഭ്യാസ സെക്രട്ടറി റവഹാ ജോർജ് തകടിയേൽ മുഖ്യ പ്രഭാക്ഷണം നടത്തി.ത്രിതല പഞ്ചായത്ത് പ്രതിനിധികൾ കമ്മിറ്റി ചെയർമാൻമാർ എന്നിവർ ആശംസ ആർപ്പിച്ചു.നെടുംകണ്ടം AEO ശ്രീമതി ജെൻസി സി മാങ്കോട്ടിൽ സ്വാഗതവും ശ്രീ അഗസ്റ്റ്യൻ എം.എ സ്കൂൾ പ്രിൻസിപ്പാൾ നന്ദിയും പ്രകാശിപ്പിച്ചു.




































































































































