വെട്ടിക്കുഴിക്കവല സെന്റ് പോൾ ആശ്രമത്തിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ആഘോഷത്തിന് തുടക്കമായി.

നവംബർ മൂന്നിനാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. പ്രധാന തിരുനാൾ ദിനമായ നവംബർ 17 ആം തിയതി തിരുനാൾ കുർബാന റവ.ഫാ.ജെറിൻ ആയിലുമാലിൽ നിർവഹിക്കും. വചന സന്ദേശം റവ.ഫാ.ഏലിയാസ് തെക്കേമുണ്ടക്കപടവിൽ നിർവഹിക്കും, റവ.ഫാ.സോനു മേലെടത്ത്, റവ ഫാ, വിനയ് തെക്കിനിയത്ത്,റവ ഫാ, പ്രദീഷ് കാരികുന്നേൽ എന്നിവർ നൊവേന, വിശുദ്ധ കുർബാന, തിരുശേഷിപ്പ് വണക്കം എന്നിവ നിർവഹിക്കും.
അഞ്ചാം തീയതി റവ ഫാ, അനൂപ് കരിങ്ങാട് വിശുദ്ധ കുർബാന നയിക്കും. ആറാം തീയതി റവ ഫാ, ഇമ്മാനുവേൽ മടുക്കകുഴി, വിശുദ്ധ കുർബാന നയിക്കും, ഏഴാം തീയതി റവ.ഫാ. റോയ് പീടിയേക്കൽ, ഒമ്പതാം തീയതി റവ.ഫാ.സ്റ്റാൻലി ജേക്കബ് ചരമേൽ, പത്താം തീയതി റവ.ഫാ. അൽഫോൺസ് വാഴപനാടി, പതിനൊന്നാം തീയതി റവ ഫാ, റിന്റോ മുക്കാട്ടു കാവുങ്കൽ, പന്ത്രണ്ടാം തീയതി റവ ഫാ, സാജു പുതുശ്ശേരി , പതിമൂന്നാം തീയതി റവ ഫാ, സാബു മന്നട, പതിനാലാം തീയതി ടോം മുളഞ്ഞനാനി , പതിനാറാം തീയതി റവ ഫാ, അബ്രഹാം പുറയാറ്റ് എന്നിവർ വിശുദ്ധ കുർബാന നയിക്കും. നവംബർ 24 തീയതി ചൊവ്വാഴ്ച എട്ടാമിടത്തിൽ ഫാ. ലൂയിസ് പന്തിരുവേലിൽ വിശുദ്ധ കുർബാന നയിക്കും. അന്നേ ദിനത്തിൽ നേർച്ച വിതരണവും ഉണ്ടായിരിക്കും.
വാർത്താസമ്മേളനത്തിൽ ഫാദർ അലോഷ്യസ് പോളയ്ക്കൽ, ഫാദർ സോനു മേലേടത്ത്, ബാബു ജോസ്, കെ സാബു,പി ജോസ് എന്നിവർ പങ്കെടുത്തു.




































































































































