Idukki വാര്‍ത്തകള്‍
1.195 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി കട്ടപ്പന പോലീസിന്റെ പിടിയിൽ.

വെസ്റ്റ് ബംഗാൾ സംസ്ഥാനത്ത് മൂർഷിദാബാദ് രാജാപ്പൂർ ജില്ലയിൽ അപൂർപാറ ഭാഗത്ത് സുമൻ മുള്ള (24)യാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് 03.11.2026 തിയതി കട്ടപ്പന പോലീസ് സർക്കിൾ ഇൻപെക്ടർ പ്രേംകുമാർ കെയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ അജേഷ് വിജയൻ, സജികുമാർ, അനൂപ് എം എസ്സ്, അൻസാർ മോൻ എന്നിവരടങ്ങിയ പോലീസ് സംഘം കാഞ്ചിയാർ, ലബ്ബക്കട ഭാഗത്ത് പരിശോധന നടത്തിയതിൽ 1.195 കിലോഗ്രാം കഞ്ചാവ്, പ്രതി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു.




































































































































