അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ പരപ്പ് അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു


കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ 1-ആം വാര്‍ഡിലെ പരപ്പ് അങ്കണവാടി സെ.നം. 55 അങ്കണവാടി കം ക്രഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്രഷ് അങ്കണവാടിയാക്കുന്നതിന്‍റെ ഭാഗമായി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.
വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രീഡിഗ്രി/പ്ലസ്ടു പാസ്സായതും, 18-35 വയസ്സിന് ഇടയില്‍ പ്രായമുള്ളവരും, അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ 1-ആം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ ആയിരിക്കണം.
ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായ 18-35 വയസ്സിന് ഇടയില്‍ പ്രായമുള്ളവരും, അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ 1-ആം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ ആയിരിക്കണം.
അപേക്ഷകള്‍ കട്ടപ്പന ശിശുവികസന പദ്ധതി ആഫീസില്‍ നിന്നും 21-02-2025 മുതല്‍ 05-03-2025 വരെ ലഭ്യമാകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കട്ടപ്പന സ്കൂള്‍ കവല, ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കട്ടപ്പന ശിശു വികസന പദ്ധതി ആഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍: 04868-252007.