മൂന്നാറിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു


മൂന്നാറിൽ വിനോദസഞ്ചാരികൾ യാത്ര ചെയ്ത ബസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഇരുപത് പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥി സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ആദിക (19), വേണിക (19), സുധൻ (19) എന്നിവരാണ് മരിച്ചത്.
മൂന്നാർ ടോപ്പ് സ്റ്റേഷൻ റോഡിൽ എക്കോപോയിൻ്റിന് സമീപം വച്ച്ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ നിന്നുമായിരുന്നു വിദ്യാർത്ഥി സംഘം വിനോദസഞ്ചാരത്തിനെത്തിയത്. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ആദിക (19), വേണിക (19), സുധൻ (19) എന്നിവരാണ് മരിച്ചത്. ആദികയും വേണികയും സംഭവസ്ഥലത്ത് വച്ചും സുധൻ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴിയുമാണ് മരിച്ചത്. ഇരുപതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ 15 പേരെ മൂന്നാർ ജി.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി ഗുരുതര പരിക്കേറ്റ മൂന്ന് പേരെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. 37 വിദ്യാർത്ഥികളും 3 അധ്യാപകരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വിനോദ സഞ്ചാര സംഘം ഇന്നലെ രാത്രിയിലായിരുന്നു തമിഴ്‌നാട്ടിൽ നിന്നും പുറപ്പെട്ടത്. ഇന്ന് പുലർച്ചെ ഇവർ മൂന്നാറിലെത്തി. മാട്ടുപ്പെട്ടി അണക്കെട്ടിലെ സന്ദർശന ശേഷം കുണ്ടള അണക്കെട്ടിലേക്ക് പോകുംവഴി ബസ് അപകടത്തിൽപ്പെടുകയായിരുന്നു. കേരളാ രജിസ്ട്രേഷനിനുള്ള ബസാണ് അപകടത്തിൽപ്പെട്ടത്.