Idukki വാര്‍ത്തകള്‍
ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം


ദേവികുളം ആര്‍ ഡി ഓ കാര്യാലയത്തിലെ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു.പ്രായപരിധി 18 നും 35 നും മദ്ധ്യേ. യോഗ്യത : അംഗീകൃത സര്‍വ്വകലാശാല ബിരുദം, വേഡ് പ്രോസസ്സിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസ്സായിരിക്കണം. മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. എംഎസ്ഡബ്യൂ ബിരുദധാരികൾക്ക് മുന്‍ഗണന. ഹോണറേറിയം പ്രതിമാസം 21,000/ രൂപാ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 28 രാവിലെ 9.30 ന് ദേവികുളം സബ് കളക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിൽ പങ്കെടുക്കാം.വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അപേക്ഷയും ഫോട്ടോ ഉള്‍പ്പടെ ബയോഡേറ്റ ഹാജരാക്കണം.