Idukki വാര്‍ത്തകള്‍
കട്ടപ്പന ലയൺസ് ക്ലബ്ബിൽ ഡിസ്ട്രിക്ക്റ്റ് ഗവർണ്ണർ സന്ദർശനം നടന്നു. യോഗത്തിൽ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു


ഹൈറേഞ്ചിലെ ആദ്യകാല ലയൺസ് ക്ലബ്ബ് ആണ് ലയൺസ് ക്ലബ്ബ് കട്ടപ്പന. 2025- വർഷത്തെ ഡിസ്റ്റിക്ക് ഗവർണ്ണർ വിസിറ്റും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയുമാണ് ലയൺസ് ക്ലബ്ബ് ഹാളിൽ നടന്നത്.
ഡിസ്റ്റിക്ക് ഗവർണ്ണർ രാജൻ എൻ നമ്പൂതിരി മുഖ്യ അധിതി യായിരുന്നു. യോഗത്തിൽ ക്ലബ്ബ് പ്രസിഡൻറ് സെൻസ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു.
ജോർജ് തോമസ്, ശ്രീജിത്ത് ഉണ്ണിത്താൻ, എം എം ജോസഫ്, രാജീവ് ജോർജ്, ജെബിൻ ജോസ്, കെ. ശശിധരൻ, ജോസഫ് ജോണി തുടങ്ങിയവർ സംസാരിച്ചു.