വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്സാപ്പിൽ; എങ്ങനെ ഡൗൺലോഡ് ചെയ്യാം?


കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പിലൂടെയും ഡൌൺലോഡ് ചെയ്യാൻ കഴിയും. കേന്ദ്ര ഐ. ടി വകുപ്പിന് കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണിത്. കോവിഡ് കൊറോണ വൈറസ് രാജ്യത്ത് വ്യാപകമായപ്പോൾ കഴിഞ്ഞ വർഷം ആദ്യം ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച മൈഗോവ് കൊറോണ ഹെൽപ്പ് ഡെസ്ക് വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് നിങ്ങൾക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. കോവിനിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സ്ആപ്പ് അക്കൗണ്ടിൽ മാത്രമാണ് സേവനം ലഭ്യമാകുക.
9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത ശേഷം വാട്സാപ്പിൽ തുറക്കുക.
Download Certificate എന്ന് ടൈപ് ചെയ്ത് മെസ്സേജ് ചെയ്യുക.
ഫോണിൽ ഒ. ടി. പി ലഭിക്കും. ഇത് വാട്സ്ആപ്പിൽ മറുപടി മെസ്സേജ് ആയി നൽകുക.
ഈ നമ്പറിൽ കോവിനിൽ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാവും.
ആരുടെയാണോ ഡൌൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ് ചെയ്താൽ ഉടൻ പി. ഡി. എഫ് രൂപത്തിൽ മെസ്സേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും.