Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വെറ്റിനറെ ഡോക്ടര്‍മാരെ ആവശ്യമുണ്ട്


അഴുത, ദേവികുളം, തൊടുപുഴ, അടിമാലി ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സ സേവനത്തിന് വെറ്റിനറി സര്‍ജന്‍ തസ്തികയില്‍ ഡോക്ടര്‍മാരെ ആവശ്യമുണ്ട്. ബിവിഎസ് സി & എഎച്ച് യോഗ്യതയും വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളതുമായ വെറ്റിനറെ ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫെബ്രുവരി 14 രാവിലെ 11ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവ്യത്തിപരിചയം, വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ സഹിതം എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222894