Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന താലൂക്ക് ആശുപത്രി; മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ ഉദ്ഘാടനം 8 ന്


കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പൂർത്തിയായ 360° മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ ഫെബ്രുവരി 8 ശനി ഉച്ചക്ക് രണ്ടിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
താലൂക്ക് ആശുപത്രിയിലെ പുതിയ വാർഡുകളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും.
കീമോ തെറാപ്പി യൂണിറ്റിൻ്റെ ഉദ്ഘാടനം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി നിർവഹിക്കും.
ചടങ്ങിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷത വഹിക്കും. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലീലാമ്മ ബേബി മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയർമാൻ കെ. ജെ ബെന്നി . താലുക്ക് ആശുപത്രി സൂപ്രണ്ട് എം ആർ ഉമാദേവി . ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് വർഗീസ്, ജനപ്രതിനിധികൾ. വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.