Idukki വാര്‍ത്തകള്‍
‘എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’; കെ രാധാകൃഷ്ണൻ എംപിയുടെ മാതാവ് അന്തരിച്ചു


കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന (84) അന്തരിച്ചു. ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു എന്നാണ് രാധാകൃഷ്ണൻ എംപി സമൂഹ മാധ്യമത്തിൽ കുറിച്ചത്. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലായിരുന്ന എംപി നാട്ടിലേക്ക് തിരിച്ചു.
വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് തോന്നൂർക്കരയിലുള്ള വസതിയിൽ വെച്ച് നടക്കുമെന്ന് കെ രാധാകൃഷ്‌ണൻ അറിയിച്ചു. ഭർത്താവ്: പരേതനായ വടക്കേപറമ്പിൽ കൊച്ചുണ്ണി. മറ്റു മക്കൾ: രതി, രമണി, രമ, രജനി, രവി, പരേതരായ രാജൻ, രമേഷ് എന്നിവരാണ്.