Idukki വാര്‍ത്തകള്‍
മനോരമ കർഷകസഭയിൽ നാളെ കുരുമുളക് കൃഷിയും പുതുതലമുറ കൃഷികളെയും പരിചയപെടുത്തുന്ന സെമിനാർ
കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ നടക്കുന്ന മലയാള മനോരമ കർഷകസഭയിൽ നാളെ രാവിലെ 10 ന് കുരുമുളക് കൃഷി സെമിനാർ. കുരുമുളക് കർഷകർ നേരിടുന്ന വെല്ലുവിളികൾ, കുരുമുളക് കൃഷിയിലെ പുതിയ രീതികൾ, സാധ്യതകൾ, പുതിയ വിപണന മാർഗങ്ങൾ എന്നിവയെപ്പറ്റി വിദഗ്ദർ ക്‌ളാസുകൾ നയിക്കും.
ഉച്ചകഴിഞ്ഞു 2 ന് ഇടുക്കിയിൽ ലാഭകരമായി ചെയ്യാവുന്ന പുതിയ കൃഷികൾ, അവയുടെ ഭാവി സാധ്യതകൾ എന്നിവയെപ്പറ്റി കൃഷി ശാസ്ത്രഞർ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ ക്ലാസുകൾ നയിക്കും. സംശയ നിവാരത്തിനും അവസരമുണ്ട് . പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്ന എല്ലാവർക്കും ആകർഷകമായ ഗിഫ്റ്റും ലഭിക്കും.
ഏവർക്കും സ്വാഗതം
കൂടുതൽ വിവരങ്ങൾക്ക് 9567860905
.