Idukki വാര്‍ത്തകള്‍
ടെണ്ടർ
ഈ സാമ്പത്തിക വര്‍ഷം വനിത ശിശുവികസന വകുപ്പിനു കീഴിലെ ഇളംദേശം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 3അങ്കണവാടികളില്‍ (വണ്ണപ്പുറം പഞ്ചായത്തിലെ അങ്കണവാടി സെ.നം.12-അമ്പലപ്പടി, സെ.നം.23-കാളിയാര്‍ 1, വെള്ളിയാമറ്റം പഞ്ചായത്തിലെ അങ്കണവാടി സെ.നം.78 പന്നിമറ്റം) സക്ഷം അങ്കണവാടി നവീകരണ പദ്ധയിയില്‍ ഉള്‍പ്പെടുത്തി സാധനങ്ങള്‍ അങ്കണവാടികളില്‍ എത്തിച്ച് വിതരണം ചെയ്യുന്നതിനും, പ്രവൃത്തി ചെയ്യുന്നതിനും തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ഫെബ്രുവരി 14 ന് ഉച്ചക്ക് ഒരു മണി വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. ഫോൺ: 9188959712.