Idukki വാര്‍ത്തകള്‍
ഇടുക്കി മൂലമറ്റത്ത് പായിൽ കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
പുരുഷൻറെ മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്
ഒരു തേക്കിൻ കുപ്പിലാണ് പായിൽ കെട്ടിയ രീതിയിൽ ഒരു മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
കൊലപാതകമാകാം എന്ന നിഗമനത്തിലാണ് പോലീസ്
ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം ആയിരിക്കും ഇക്കാര്യത്തിൽ ഒരു വ്യക്തത വരികയുള്ളൂ.
നാട്ടുകാരായിരുന്നു പായിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹം കണ്ടെത്തിയത് തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കോട്ടയം മേലുകാവ് സ്റ്റേഷൻ പരിധിയിൽപ്പെട്ട നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഒരാളെ കാണാനില്ലെന്ന് കേസുമുണ്ട് ചിലപ്പോൾ അയാൾ ആയിരിക്കാം എന്നൊരു സംശയം പോലീസ് ഉന്നയിക്കുന്നുണ്ട്.
തൊടുപുഴ ഡിവൈഎസ്പിയുടെ അടുത്തുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
കോട്ടയത്ത് നിന്നുള്ള പോലീസ് സംഘം എത്തിയശേഷം ആയിരിക്കും കാണാതായ ആള് ആണൊന്ന കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു വ്യക്തത വരുകയുള്ളൂ.