Idukki വാര്‍ത്തകള്‍ ഇടുക്കിയിലെ പൊതുവിദ്യാലയങ്ങളിലെ ഗിഫ്റ്റഡ് സ്റ്റുഡൻ്റ്സ് മുട്ടുകാട് മുനിയറയിലും
ഇടുക്കിയിലെ പൊതുവിദ്യാലയങ്ങളിലെ ഗിഫ്റ്റഡ് സ്റ്റുഡൻ്റ്സ് മുട്ടുകാട് മുനിയറയിലും
ആനയിറങ്കലിലും പഠനയാത്രയുടെ ഭാഗമായി സന്ദർശനം നടത്തി
ഇടുക്കി ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രതിഭാധനരായ വിദ്യാർത്ഥികളുടെ സംഘം പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മഹാ
ശിലായുഗസംസ്ക്കാരത്തിൻ്റെ അടയാളങ്ങൾ അവശേഷിക്കുന്ന മുട്ടുകാട് മലമുകളിലെ മുനിയറകളിലും, ഏഷ്യയിലെ രണ്ടാമത്തെ എർത്ത് ഡാമും പ്രകൃതിമനോഹരവുമായ ആനയിറങ്കലിലും സന്ദർശനം നടത്തി. ക്ലാസ്സ് മുറികൾക്കപ്പുറത്തെ പ്രകൃതിയുടെ വിസ്മയക്കാഴ്ചകളും പൗരാണികസംസ്കൃതിയുടെ അടയാളങ്ങളും കുട്ടികൾക്ക് വിസ്മയം പകർന്നു. പ്രോഗ്രാം കോ ഓർഡിനേറ്റർ അമ്പിളി ടീച്ചറിൻ്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ നിന്നും പുറപ്പെട്ട മുപ്പതോളം വിദ്യാർത്ഥികളുടെ സംഘമാണ് മുനിയറകളും
അണക്കെട്ടും സന്ദർശിച്ചത്.
ആനയിറങ്കൽ അണക്കെട്ടിലെത്തിയ സംഘത്തിന് ജോർജ് അരീപ്ലാക്കലിൻ്റെ
നേതൃത്വത്തിൽ സ്വീകരണം നൽകി.
അറിവിൻ്റെയും ആഹ്ളാദത്തിൻ്റെയും
ഒരു ദിവസത്തെ അനുഭവങ്ങൾ കുട്ടികളുടെ മനസ്സിൽ അവിസ്മരണീയമായി മാറി.