കട്ടപ്പന വെള്ളയാംകുടിയിൽ വാടകയ്ക്ക് താമസിക്കുന്ന ചാണകപ്പാറ അഭിനേഷ് സി .ജി യുടെ തിരോധാനത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായി ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സഹപാഠികളും കുടുംബവും രംഗത്ത്

കട്ടപ്പന വെള്ളയാംകുടിയിൽ വാടകയ്ക്ക് താമസിക്കുന്ന ചാണകപ്പാറ അഭിനേഷ് സി .ജി യുടെ തിരോധാനത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായി ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട്സഹപാഠികളും കുടുംബവും രംഗത്ത്
ഏഴു ദിവസം മുമ്പാണ് അഭിനേഷിനെ വെള്ളയാംകുടിയിൽ നിന്നും കാണാതാകുന്നത് തലയിൽ ട്യൂമർ ബാധിച്ച ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണാതാകുന്നതെന്ന് സഹപാഠികളും കുടുംബവും കട്ടപ്പനയും നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു…….
ചേറ്റുകൂഴി സ്വദേശിയും ഇപ്പോൾ വെള്ളയാംകുടിയിൽ വാടകയ്ക്ക് താമസിക്കുന്നതുംമായ ചാണകപ്പാറ അഭിനേഷ് സിജിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞു തലയിൽ ട്യൂമർ ബാധിച്ച് ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്നതിനിടയാണ് ഇദ്ദേഹത്തെ കാണാതാകുന്നത് ഭാര്യയും രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബമാണ് അഭിനേഷിന് ഉള്ളത് ഭാര്യയുടെ ചെറിയ വരുമാനത്തിൽ നിന്നുമാണ് ഈ കുടുംബം മുന്നോട്ട് പോകരുത് ഭാര്യ ജോലിക്ക് പോകുകയും കുട്ടികൾ സ്കൂളിൽ പോകുകയും ചെയ്ത സമയത്ത് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഇദ്ദേഹം വീട് വിട്ട് ഇറങ്ങി പോകുകയായിരുന്നു എന്നാണ് പറയുന്നത് ഒരു ഷർട്ടും ഒരു ഷോളും മാത്രം എടുത്തുകൊണ്ടു പോയതായും പാൻസും ഷർട്ട് മാണ് ധരിച്ചിരിക്കുന്നത് എന്നും ഇവർ പറഞ്ഞു മൊബൈൽ ഫോൺ കൊണ്ടുപോയിട്ടുമില്ല വീടിന് അടുത്തുള്ള രണ്ടു സിസിടിവി ക്യാമറയിൽ ഇദ്ദേഹം നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് തുടർന്ന് ബന്ധുക്കൾ കട്ടപ്പന പോലീസിൽ മിസ്സിംഗ് കേസ് നൽകി അന്വേഷണം നടന്നു വരികയാണ് എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു വിവരവും ഇല്ല എന്നാണ് അഭിനേഷിൻ്റെ സഹപാഠികളും കുടുംബവും പറയുന്നത്
പോലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഒരു ഇടപെടൽ ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു സാമ്പത്തികമായും ശാരീരികമായും ദുരിതമനുഭവിക്കുന്ന അഭിനേഷിൻ്റെ തിരോധാനത്തിൽ ആശങ്കയും ഇവർ പങ്കുവെക്കുന്നുണ്ട് എത്രയും വേഗം ഇദ്ദേഹത്തെ കണ്ടെത്താനുള്ള നടപടികൾ ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു അഭിനേഷ് പഠിച്ച കുഴിത്തൊളു ദീപാ ഹൈസ്കൂൾ 91 എസ്എസ്എൽസി ബാച്ചിലെ റിഥം 91 ഗ്രൂപ്പ് ഭാരവാഹികളായ മോൻസി മഠത്തിൽ. ഷൈജൻ ജോർജ്. പ്രവീൺകുമാർ കെഎസ് .സാജു കറുകപ്പള്ളി. ലെൻസി ജേക്കബ് .ബീന പ്രസാദ് .അനിത ഷാജി. സതീഷ് കാളശ്ശേരി. അഭിനേഷിന്റെ ഭാര്യ സുനിജ അഭിനേഷ് .എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു













































































