സി ഡബ്ല്യു എസ് എ ജില്ലാ സമ്മേളനം ജനുവരി 28 ന് കട്ടപ്പനയിൽ

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം ജനുവരി 28ന് കട്ടപ്പന മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ നിർമ്മാണ മേഖലയിൽ 27 വർഷമായി പ്രവർത്തിക്കുന്ന കരാറുകാരുടെ സംഘടനയാണ് സി ഡബ്ല്യു എസ് എ . പലവിധ വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് നിർമ്മാണ മേഖല മുന്നോട്ട് പോകുന്നത്. പാരിസ്ഥിതിക പ്രത്യാഘാതത്തിന്റെ പേരിലും നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും നിർമ്മാണ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇവയെല്ലാം സമ്മേളനത്തിൽ ചർച്ചയാകും. 28ആം തീയതി രാവിലെ 10 മണിക്ക് കട്ടപ്പന മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് ശിവദാസൻ പി വി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെപി ശശി സംഘടന വിശദീകരണം നടത്തും.
പരിപാടിയോട് അനുബന്ധിച്ച് 150 ഓളം പേർ അണിനിരക്കുന്ന റാലിയും സംഘടിപ്പിക്കും. സമ്മേളനത്തിൽ സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കൾ, പ്രമുഖ സാംസ്കാരിക നായകർ, ട്രഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്നും സി ഡബ്ല്യു എസ് എ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മഞ്ഞപ്രയിൽ, ജില്ലാ സെക്രട്ടറി ബിജുമോൻ പി സി, ട്രഷറർ രാധാകൃഷ്ണൻ ഇ എൻ, സംസ്ഥാന ജോയിൻ സെക്രട്ടറി കെ എച്ച് തരിയക്കുട്ടി, എസ് സജീവ്, പി മോഹനൻ , ടി എൻ സജിമോൻ , സാബു കട്ടപ്പന, ബിബിൻ സെബാസ്റ്റ്യൻ, പി എം സത്യൻ എന്നിവർ പറഞ്ഞു.













































































