Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

BJP കേന്ദ്ര കമ്മറ്റിയംഗം ശ്രീനഗരി രാജനെ CPM പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു



BJP കേന്ദ്ര കമ്മറ്റിയംഗം ശ്രീനഗരി രാജനെ CPM പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജനം TV ഞായറാഴ്ച്ച കട്ടപ്പനയിൽ സംഘടിപ്പിച്ച ഇലക്ഷൻ ചർച്ചയാണ് കയ്യാങ്കളിയിൽ എത്തിയത്.

BJP ദേശീയസമിതിയംഗം ശ്രീ നഗരി രാജനെ CPM DYFI പ്രവർത്തകർ കയ്യേറ്റം ചെയ്തു എന്നാരോപിച്ചാണ് BJP കട്ടപ്പനയിൽ പ്രതിക്ഷേധ പ്രകടനം സംഘടിപ്പിച്ചത്. പ്രകടനത്തിന് ശേഷം കട്ടപ്പന പഴയ ബസ്റ്റാന്റിൽ ചേർന്ന പ്രതിഷേധ യോഗം BJP
ജില്ലാ പ്രസിഡന്റ് ഇൻ ചാർജ് സി .സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

കട്ടപ്പന മണ്ഡലം പ്രസിഡൻ്റ് പി എൻ പ്രസാദിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ശ്രീനഗരി രാജൻ മറുപടി പ്രസംഗം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, ഷാജി നെല്ലിപ്പറമ്പിൽ, ബി.സി വർഗീസ് ,കെ എൻ പ്രകാശ്, അനന്തു മങ്ങാട്ടിൽ , ജിമ്മിച്ചൻ ഇളംതുരുത്തിയിൽ , സുരേഷ് കുഴിക്കാട്ട്,അമ്പിയിൽ മുരുകൻ തുടങ്ങിയവർ സംസാരിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!