ഉപ്പുതറ സെൻ്റ് ഫിലോ മ്മിനാസ് സ്ക്കൂളിൽ കുട്ടികൾക്ക് വേണ്ടി രണ്ടാം വർഷ ബി.എസ്. ഡബ്യൂ ബിരുദ വിദ്യാർത്ഥികൾ “വിദ്യാർത്ഥികളും ആരോഗ്യ ഘടകങ്ങളും” എന്ന പേരിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.
ഉപ്പുതറ സെൻ്റ് ഫിലോ മ്മീനാസ് സ്ക്കൂളിൽ വെച്ച് കുട്ടികൾക്ക് വേണ്ടി രണ്ടാം വർഷ ബി.എസ്. ഡബ്യൂ ബിരുദ വിദ്യാർത്ഥികൾ “വിദ്യാർത്ഥികളും ആരോഗ്യ ഘടകങ്ങളും” എന്ന പേരിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.
രോഗങ്ങളും രോഗബാധിതരും ഏറിവരുന്ന ഈ കാലയളവിൽ വിദ്യാർത്ഥി സമൂഹങ്ങളിലേക്ക് ഇത്തരത്തിലുള്ള അവബോധം നൽകുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.
വ്യക്തി ശുചിത്വം, പോഷകാഹാരം, ജീവിത ശൈലി രോഗങ്ങൾ, ശാരീരിക ആരോഗ്യം, സ്ട്രെസ്സ് മാനേജ്മെൻ്റ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്ലാസ് മുന്നോട്ട് നീങ്ങിയത്.
എട്ടാം ക്ലാസ് വിദ്യാർത്ഥികൾ ആയിരുന്നു ഇതിൽ പങ്കെടുത്തത്.
ആശയങ്ങൾ ലളിതമായ രീതിയിൽ കുട്ടികളിലേക്ക് എത്തിക്കുവാൻ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി. കുട്ടികളുടെയും അധ്യാപകരുടെയും പൂർണ്ണപിന്തുണ ഈ പരിപാടിയുടെ വിജയത്തിന് കാരണമായി. ബി എസ് ഡബ്ലിയു വിദ്യാർത്ഥികളായ സാനിയ മെറിൻ അലക്സാണ്ടർ, ഗോഡ്സൺ പി മാത്യു, അന്ന എലിസബത്ത് സണ്ണി, ടോം ജോഷി, ജുബിന എലിസബത്ത് ജുബി എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.