എന്‍എം വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഐ സി ബാലകൃഷ്ണനേയും ഡിസിസി അധ്യക്ഷനേയും പ്രതി ചേര്‍ത്തു


വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേര്‍ത്തു.ആരോപണം തെളിഞ്ഞാല്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. എന്‍എം വിജയന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഐ സി ബാലകൃഷ്ണനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചിരുന്നത്.
സഹകരണ ബാങ്കിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പാര്‍ട്ടി നടത്തുന്നത് ആഭ്യന്തര അന്വേഷണമാണെന്നും അത് കേസിലെ പൊലീസ് അന്വേഷണത്തെ ബാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എന്‍ എം വിജയന്റേയും മകന്റേയും മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. വിജയന്റെ സാമ്പത്തിക ബാധ്യതയ്ക്ക് പാര്‍ട്ടി തന്നെയാണ് ഉത്തരവാദിയെന്ന് മകന്‍ വിജേഷ് ആരോപിച്ചിരുന്നു.
പിതാവിന്റെ വ്യക്തിപരമായ കടത്തെക്കുറിച്ച് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് മകന്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കള്‍ കത്തുണ്ടോ എന്ന് ചോദിച്ച് ആദ്യഘട്ടത്തില്‍ പിറകെ കൂടിയിരുന്നു. എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യമെന്ന് കുടുംബം പറയുന്നു. പാര്‍ട്ടിക്ക് വേണ്ടിയാണ് ഇത്രയും കടം വരുത്തിവെച്ചിട്ടുള്ളത്. ആ കടം പാര്‍ട്ടി തന്നെ ഏറ്റെടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഐസി ബാലകൃഷ്ണനെതിരെ സിപിഐഎം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുകയാണ്. എംഎല്‍എ എത്രയും പെട്ടെന്ന് രാജിവയ്ക്കണമെന്നാണ് ആവശ്യം.