Idukki വാര്‍ത്തകള്‍
കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻ്ററി സ്കൂളിലെ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സ്കൂൾ വാർഷികവും 2025 ജനുവരി 10-ാം തീയതി 2:30 ന്
സെൻ്റ്. ജോർജ് പാരീഷ് ഹാളിൽ വച്ചാണ് ആഘോഷങ്ങൾ നടക്കുന്നത്.
യോഗത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഡീൻ കുര്യക്കോസ് എം പി നിർവഹിക്കും .
മുഖ്യ പ്രഭാഷണം റവ. ഫാദർ ബോബി അലക്സ് മണ്ണംപ്ലാക്കൽ നിർവഹിക്കും. മുഖ്യ അതിഥിയായി പ്രശസ്ത സിനിമാ താരം ബോബി കുര്യൻ പങ്കെടുക്കും.