സൗജന്യ നേത്രപരിശോധനയും ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ്ങും തിമിര ശസ്ത്രക്രിയ ക്യാമ്പും
കാഞ്ചിയാർ ലൂർദ്ദ് മാതാ ചർച്ച് മാതൃവേദി യൂണിറ്റിന്റെയും മുണ്ടക്കയം ന്യുവിഷൻ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ 2025 ജനുവരി 10നു വെള്ളിയാഴ്‌ച്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ലബ്ബക്കട ലൂർദ്ദ് മാതാ ചർച്ച് പാരിഷ് ഹാളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നു. കാഞ്ചിയാർ 4ആം വാർഡ് മെമ്പർ സന്ധ്യ ജയന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം റവ. ഫാദർ ജെയിംസ് പൊന്നമ്പേൽ ഉദ്ഘാടനം ചെയുന്നു. ക്യാമ്പിനു ന്യുവിഷൻ ഐ ഹോസ്പിറ്റൽ സീനിയർ ഓഫ്‍താൽമോളജിസ്റ് നേതൃത്വം നൽകുന്നതാണ്. ക്യാമ്പിൽ സൗജന്യ നേത്രപരിശോധന, തിമിര പരിശോധന, ഡയബറ്റിക് റെറ്റിനോപ്പതി നിർണയം, സൗജന്യ ഡോക്ടർ കൺസൾട്ടിങ് (ക്യാമ്പിൽ പങ്കെടുക്കുന്നവർക് ഒരു മാസത്തേക്കു ഹോസ്പിറ്റലിൽ), സൗജന്യ മരുന്ന് വിതരണം, സൗജന്യ തിമിര ശസ്‌ത്രക്രിയ (ആരോഗ്യ ഇൻഷുറൻസ് കാർഡ്, മെഡിസെഫ് കാർഡ് ഉള്ളവർക്), കാർഡ് ഇല്ലാത്തവർക് മിതമായ നിരക്കിൽ തിമിര ശസ്‌ത്രക്രിയ, ക്യാമ്പിൽ പങ്കെടുക്കുന്നവർക് മിതമായ നിരക്കിൽ കണ്ണട വിതരണം എന്നി സേവനങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 7306213543