വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി: മധ്യവയസ്കന് അറസ്റ്റില്‍
ഇടുക്കി: വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. മച്ചിപ്ലാവ് ഓലിക്കുന്നേല്‍ വീട്ടില്‍ ചന്ദ്രന്റെ മകന് രമണന് (48) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.പി മനൂപും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന. നട്ടുവളര്‍ത്തി പരിപാലിച്ചു വന്നിരുന്ന 66 സെന്റീ മീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ കഞ്ചാവ് ചെടി നട്ടു വളര്‍ത്തുന്നത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ദിലീപ് എന്‍.കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ലത്തീഫ്, ധനിഷ് പുഷ്പചന്ദ്രന്‍, മുഹമ്മദ് ഷാന്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിമി ഗോപി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിതിന്‍ ജോണി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.