കട്ടപ്പന ഓസാനം സ്വിമ്മിങ് അക്കാദമിയിൽ അന്താരാഷ്ട്ര നീന്തല്‍ മത്സരം സംഘടിപ്പിച്ചു
കട്ടപ്പന ഓസാനം സ്വിമ്മിങ് അക്കാദമിയിൽ അന്താരാഷ്ട്ര നീന്തല്‍ മത്സരം സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു .
കട്ടപ്പന ഓസാനം സ്വിമ്മിങ് അക്കാദമിയിലാണ് അന്താരാഷ്ട്ര നീന്തല്‍ മത്സരം നടത്തിയത്.
അക്കാദമിയുടെ സ്വിമ്മിങ് പൂളില്‍ നടന്ന മത്സരങ്ങളില്‍ സ്‌പെയിന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മനി, ഇറ്റലി രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ഉള്‍പ്പെടെ 50ലേറെ പേര്‍ മത്സരിച്ചു . ജില്ലയ്ക്ക് ഉള്ളിൽ നിന്നുള്ള താരങ്ങൾക്കും അവസരം ഉണ്ടായിരുന്നു.
നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
14 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 5000, 3000, 2000 രൂപ വീതവും, 14 മുതല്‍ 22 വയസ് വരെയുള്ളവരുടെ വിഭാഗത്തില്‍ യഥാക്രമം 10000, 5000, 3000 രൂപ വീതവും,22 വയസിനുമുകളിലുള്ളവരുടെ വിഭാഗത്തില്‍ യഥാക്രമം 10000, 5000, 3000 രൂപ വീതവുമായിരുന്നു സമ്മാനം.
സ്കൂൾ മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളില്‍ അധ്യക്ഷനായി.പ്രിന്‍സിപ്പല്‍ ഫാ. മനു മാത്യു, ഹെഡ്മാസ്റ്റര്‍ ഡേവിസ് ടി ജെ, നഗരസഭാ കൗൺസിലർ സോണിയ ജെയ്ബി,യുവജന കമ്മീഷൻ ജില്ലാ കോഡിനേറ്റർ ജോമോൻ പൊടിപാറ. കാർട്ടൂണിസ്റ്റ് സജി ദാസ് മോഹൻ തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ സംസാരിച്ചു.
നിരവധി ആളുകളാണ് മത്സരം കാണുവാനായി അക്കാദമിയിലെത്തിയത്. കലാപരിപാടികളും മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.