Idukki വാര്‍ത്തകള്‍
കട്ടപ്പന ബ്ലോക്കിലെ കോൺഗ്രസ് വാർഡ് പ്രസിഡണ്ടുമാർക്കായുള്ള പൊളിറ്റിക്കൽ ക്യാമ്പ് 5 ന് കട്ടപ്പന സി എസ് ഐ ഗാർഡൻസിലെ ഷിബു തറപ്പേൽ നഗറിൽ നടക്കുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അറിയിച്ചു
ഈ വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് പാർട്ടിയെ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ കെ പി സി സി ആവിഷ്കരിച്ചിരിക്കുന്ന മിഷൻ 2025 പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിൽ നിന്നായി നൂറ്റി രണ്ട് വാർഡ്പ്രസിഡണ്ടുമാർ ക്യാമ്പിൽ പങ്കെടുക്കും.
തിങ്കൾ ഉച്ചക്ക് 1.30 ന് ആരംഭിക്കുന്ന ക്യാമ്പ് മുൻപ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രവർത്തകസമതി അംഗവുമായ രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും.
കെ പി സി സി യുടെയും ഡി സി സി യുടെയും നേതാക്കൾ പങ്കെടുക്കും.
ക്യാമ്പിൽ വച്ച് ഇടുക്കിയിലെ ഭൂ വിഷയങ്ങൾ സങ്കീർണ്ണമാക്കിയ സംസ്‌ഥാന ഗവർമെന്റിനെതിരെയുള്ള സമര പരിപാടികൾക്ക് രൂപം നൽകും.
കട്ടപ്പന ബ്ലോക്കിലെ കോൺഗ്രസിന് പുത്തൻ ഉണർവ് പകരാൻ ക്യാമ്പിന് കഴിയുമെന്നും തോമസ് മൈക്കിൾ പറഞ്ഞു.