ദളിത് ക്രൈസ്‌തവർക്ക് പട്ടികജാതി സ്റ്റാറ്റസ് അനുവദിക്കുക എന്ന ആവശ്യമുന്നയിച്ച്
പരിവർത്തിത ക്രൈസ്‌തവ അവകാശം സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ
സോഷ്യൽ ജസ്റ്റീസ് കോൺഫ്രൺസ്
കട്ടപ്പനയിൽ നടക്കും
ദളിത് ക്രൈസ്‌തവർക്ക് പട്ടികജാതി സ്റ്റാറ്റസ് അനുവദിക്കുക എന്ന ആവശ്യമുന്നയിച്ച്
പരിവർത്തിത ക്രൈസ്‌തവ അവകാശം സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ
സോഷ്യൽ ജസ്റ്റീസ് കോൺഫ്രൺസ്
കട്ടപ്പനയിൽ നടക്കും. ജനുവരി ഏഴാം തിയതി ചൊവ്വാഴ്‌ച കട്ടപ്പന ആർ.എം.എസ്. സ്പൈസസിൽ നടക്കുന്ന കോൺഫ്രൺസ് ആംഗ്ലിക്കൻ ചർച്ച് ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. ലെവി ജോസഫ് ഐക്കര ഉദ്ഘാടനം നിർവ്വഹിക്കും.
കഴിഞ്ഞ 74 വർഷക്കാലമായി ഇന്ത്യയിൽ പരിവർത്തിത ക്രൈസ്‌തവർക്ക് സാമൂഹ്യ നീതി റദ്ദ് ചെയ്‌തിരിക്കുകയാണ്. സാമൂഹ്യവും രാഷ്ട്രീയ വുമായ മേഖലയിൽ യാതൊരുവിധ പ്രാതിനിധ്യവും ഇല്ല ഈ വിഭാഗങ്ങൾക്ക്. മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലാണ്.
1950 ലെ ഒരു പ്രസിഡൻഷ്യൽ ഓർഡർ വഴിയാണ് ദലിത് ക്രൈസ്‌തവരുടെ പട്ടികജാതി പദവി റദ്ദ് ചെയ്തിരിക്കുന്നത്. കർമ്മം കൊണ്ടും ജന്മം കൊണ്ടും സാമൂഹ്യമായ പിന്നാക്ക അവസ്‌ഥ കൊണ്ടും സമാനരായ * രക്തബന്ധുക്കൾ എന്നുപോലും പറയാവുന്ന’ അസ്പൃശ്യ വിഭാഗത്തിലെ ഒരു വിഭാഗത്തിന് മതത്തിൻ്റെയും വിശ്വാസത്തിൻ്റെയും പേരിൽ പരിവർത്തിത ക്രൈസ്തവർക്ക് സാമൂഹ്യനീതി നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധവും സാമൂഹ്യ നീതിയുടെ ലംഘനവുമാ ണെന്ന് 1950 കളിൽ തന്നെ വിമർശിക്കപ്പെട്ടിരുന്നു.
സാമൂഹ്യ ജീവിതത്തിൽ തുല്യരും സമാനരുമായ ദളിത് ക്രൈസ്‌തവരെ മതത്തിൻ്റെ പേരിൽ മാറ്റിനിർത്തുന്നത് വളരെ ഗുരുതരമായ വേർതിരിവ് ആണെന്നും ഇത് തികച്ചും ജനാധിപത്യവിരുദ്ധവും പ്രതിലോമപരവുമാണന്നും പ്രവർത്തകർ പറഞ്ഞു.
പരിവർത്തിത ക്രൈസ്‌തവരുടെ ഐക്യവും ആത്മബോധവും തട്ടിയുണർത്തുന്നതിനും പൊതുസമൂഹത്തെ ക്രിയാ ത്മകമായി ബോധ്യപ്പെടുത്തുന്നതിനുമാണ് ‘പരിവർത്തിത ക്രൈസ്‌തവ അവകാശം സംരക്ഷണ സമിതി’ ഇത്തരം ഒരു ക്യാമ്പയിൻ കട്ടപ്പനയിൽ ആരംഭിച്ച് കേരളമാകെ പ്രാവർത്തികമാക്കാൻ ലക്ഷ്യമിടുന്നത്.
ഡോ. സൈമൺ ജോൺ വിഷയം അവതരിപ്പിക്കും. റവ. ഡോ. സാക്ക് ജോൺ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് രക്ഷാധികാരിറെജി കൂവക്കാട്, സാജു വള്ളക്കടവ്, സിബി മാഞ്ഞൂർ, ഷാജി കഞ്ഞിക്കുഴി, ഷിബി പള്ളിപറമ്പിൽ, തുടങ്ങിയവർ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ രക്ഷാധികാരി റെജി ഗോവക്കാട്ട്, ജനറൽ കൺവീനർ സാജു വെള്ളക്കടവ്, ഷാജി കഞ്ഞിക്കുഴി, പി കെ അപ്പുക്കുട്ടൻ, കെ പി രാജു, മനോജ് വടക്കേമുറി തുടങ്ങിയവർ പങ്കെടുത്തു.