ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ മുറ്റത്ത് കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കി അധ്യാപകർ
ക്രിസ്മസിനോടനുബന്ധിച്ച് ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കി. നക്ഷത്ര ശോഭയാലും ദീപാലങ്കാരങ്ങളാലും അണിയിച്ചൊരുക്കിയ സ്കൂൾ മുറ്റത്ത് തയ്യാറാക്കിയഈ ദൃശ്യവിസ്മയം കാണുവാനും ഫോട്ടോ എടുക്കുന്നതിനു മായി നാടിൻ്റെ നാനാഭാഗത്തു നിന്ന് നൂറു കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്..
മനോഹരമായ ഈ ക്രിസ്മസ് ട്രീ യുടെ ചുവട്ടിൽ സംഘടിപ്പിച്ച സായാഹ്ന ഫാമിലി മീറ്റ് ഇടുക്കി രൂപതാ മുഖ്യ വികാരി ജനറൽ മോൺ. ജോസ്
കരിവേലിക്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം.വി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് അംഗങ്ങളുടെ മാതാപിതാക്കളും കുട്ടികളും ഉൾപ്പടെ നൂറോളം പേർ ഫാമിലി മീറ്റിൽ പങ്കെടുത്തു.
മാതാപിതാക്കളും ,മക്കളും ഉൾപ്പടെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും കരോൾ ഗാനങ്ങളും പ്രോഗ്രാമിന് കൊഴുപ്പേകി.
അധ്യാപകരായ ബിൻസ് ദേവസ്യ, ജിറ്റോ മാത്യു, രഞ്ജിത്ത് പി.ജെ, എബി. റ്റി ജെയിംസ്, സിബിൻ ജോസഫ്, അനൂപ് മത്തായി, ജോഷി ജോസ്, ബിജോമോൻ മാത്യൂ തുടങ്ങിയവർ ട്രീ നിർമ്മാണത്തിനും ഫാമിലി മീറ്റിനും നേതൃത്വം നൽകി.