Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അംബേദ്ക്കറെ അവമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണം – ഡീൻ കുര്യാക്കോസ് MP
ഭരണഘടനാ ശിൽപ്പി ഡോ . ബി.ആർ. അബേദ്കറെ അവമാനിച്ച അമിത് ഷാ ഭരണാ ഘടനയെ തന്നെയാണ് അവഹേളിച്ചിരിക്കുന്നത്. ചരിത്രത്തിൽ ഭരണഘടനയേയും, ഭരണഘടനാ മൂല്യങ്ങളെയും ഒരേ പോലെ എതിർത്ത പാരമ്പര്യമാണ് RSSനും സംഘപരിവാർ സംഘടനകൾക്കും ഉള്ളത്. മനു സ്മൃതിയെ മുറുകെ പിടിച്ച് , ഭാരതീയ ദേശീയതയുമായി ബന്ധപ്പെട്ടതല്ല ബി.ആർ അംബേദ്കറുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമാക്കിയ ഭരണഘടനയെന്ന് ആക്ഷേപിച്ചവരുടെ പാരമ്പര്യം പേറുന്ന അമിത് ഷാ മനപൂർവ്വമാണ് രാജ്യസഭയിലെ പ്രസംഗത്തിനിടെ അംബേദ്കറെ അവമാനിച്ചതെന്നും, അദ്ദേഹം രാജിവയ്ക്കുകയാണ് വേണ്ടതെന്നും ഡീൻ കുര്യാക്കോസ് MP പറഞ്ഞു. Al CC യുടെ നിർദ്ദേശമനുസരിച്ച് പ്രതിപക്ഷ MP മാർ അവരുടെ മണ്ഡലങ്ങളിൽ നടത്തുന്ന വാർത്താ സമ്മേളനത്തിൻ്റെ ഭാഗമായി കട്ടപ്പനയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു, അദ്ദേഹം.