വന നിയമ ഭേദഗതി-CPM ൻ്റെ ആസൂത്രിത നീക്കം- ഡീൻ കുര്യാക്കോസ് MP .
കേരള സർക്കാർ പുറപ്പെടുവിച്ച വന നിയമ ഭേദഗതി കരടു വിജ്ഞാപനം CPM ൻ്റെ ഗൂഢ നീക്കത്തിൻ്റെ ഭാഗമാണ്. ഇക്കാര്യത്തിൽ വനം മന്ത്രിയെ ഒറ്റതിരിഞ്ഞ് വിമർശിക്കുന്നതിൽ കഴമ്പില്ല. സ്വന്തം കസേര സംരക്ഷിക്കുന്നതിന് CPM ന് ആശ്രിതനായി അദ്ദേഹം കഴിയുകയാണ്. മന്ത്രി സ്ഥാനം നിലനിർത്താൻ CPM ൻ്റെ കയ്യിലെ കളിപ്പാവയായി അദ്ദേഹം മാറി കഴിഞ്ഞു. 2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായതു മുതൽ വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതാണ്. ആ നിലയിൽ ആണ് ബഫർ സോൺ വിഷയത്തിലും, പട്ടയനടപടികൾ ഹൈക്കോടതി വഴിയും , പിന്നിട് സുപ്രീം കോടതി വഴിയും നിർത്തി വപ്പിക്കപ്പെടുന്നത്. സർക്കാരിന്റെ ഒത്തുകളിയുടെ ഭാഗമായിട്ടാണ്, ഈ വിധികൾ ക്ഷണിച്ച് വരുത്തപ്പെട്ടത്. ആത്യന്തികമായി കർഷകരെ കുടിയൊഴിപ്പിക്കുകയാണ് ലക്ഷ്യം . ഈ പ്രവർത്തന ശൈലി CPM തുടങ്ങിയത് ശശീന്ദ്രൻ മന്ത്രിയാകുന്നതിന് മുന്നേയാണ്. ഇപ്പോൾ ശശീന്ദ്രനെ സ്വന്തം വരുതിയിലാക്കി കർഷക വിരുദ്ധ തീരുമാനങ്ങൾ കൂടുതൽ മാരകമായ രീതിയിൽ അടിച്ചേൽപ്പിക്കുകയാണ്. കർഷകരെ കുടിയിറക്കാൻ കുതിരക്ക് കൊമ്പ് കൊടുക്കും പോലെ വന നിയമ ഭേദഗതി വഴിവയ്ക്കുമെന്ന് ഉറപ്പായിരിക്കെ അത് ഉടൻ തന്നെ പിൻവലിക്കണം, അല്ലാത്ത പക്ഷം കേരളം കണ്ട ഏറ്റവും വലിയ ജനകീയ സമരത്തിന് സാക്ഷ്യം വഹിക്കണ്ടി വരുമെന്നും ഡീൻ കുര്യാക്കോസ് MP പറഞ്ഞു.