Idukki വാര്‍ത്തകള്‍
വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കണ്ടറി സ്കൂൾ സ്പർശനം 2024 എൻ എസ് എസ് ക്യാമ്പിന് കട്ടപ്പന സെന്റ് ജോർജ് സ്കൂളിൽ തുടക്കമായി
സുസ്ഥിര വികസനത്തിനായി എൻ എസ് എസ് യുവത എന്ന സന്ദേശമുയത്തിയാണ് വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂൾ NSS ക്യാമ്പ് സ്പർശനം 2024 ന് തുടക്കമായത്. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച സപ്തദിന സഹവാസ ക്യാമ്പ് നഗരസഭ ചെയർ പേഴ്സൺ ബീനാ റ്റോമി ഉദ്ഘാടനം ചെയ്തു. സെന്റ് ജോർജ് സ്കൂൾ മാനേജർ ഫാദർ ജോസ് മാത്യൂ പറപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ : കെ.ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർ സോണിയ ജെയ്ബി, വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ജിജി ജോർജ് , സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ മാണി കെ.സി, പ്രോഗ്രാം ഓഫീസർ ജിൻസി എം.എം, PTA പ്രസിഡന്റ് വിനോദ് തോമസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് 26ന് സമാപിക്കും.