കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വിഭാഗംഅഡിഷണൽ ഡയറക്ടർ ഡോക്ടർ വനജ സന്ദർശനം നടത്തി
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വിഭാഗം അഡിഷണൽ ഡയറക്ടർ ഡോക്ടർ വനജ സന്ദർശനം നടത്തി. ആശൂപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരേ നിയമിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയും കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയും നൽകിയ നിവേദനത്തെ തുടർന്നാണ് അഡീഷണൽ ഡയറക്ടർ സന്ദർശനം നടത്തിയത്.
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നാളിതുവരെയായും ശ്വശ്വത നടപടികൾ ആകാത്ത സാഹചര്യത്തിൽ കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
കൂടാതെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ ഏകദിനം ഉപവാസം നടത്തുകയും
ചെയ്തിരുന്നു.
തോമസ് മൈക്കിളും മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടിലും അടങ്ങിയ നിവേദക സംഘം
DMO ഡോക്ടർ സുരേഷ് വർഗീസിന് നിവേദനം നൽകുകയും ചെയ്തിരുന്നു.
100 കണക്കിന് രോഗികളാണ്
ദിവസേന കട്ടപ്പന താലൂക്ക് ആശുപത്രയിൽ എത്തുന്നത്.
നിരവധി പരാതികളും നിവേദനകളും പ്രതിഷേധങ്ങളും ഉയർന്നുവന്നിട്ടും ഡോക്ടർമാരുടെ സ്ഥിരമായിട്ടുള്ള നിയമനം വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്.
ആകെ 12 ഡോക്ടർമാരുടെ തസ്തികയുള്ളടത്താണിപ്പോൾ മൂന്നു ഡോക്ടർമാരുടെ സേവനമാണ് ലഭ്യമാകുന്നത്. ഇത് നിലവിലുള്ള ഡോക്ടർമാരുടെ ജോലി ഭാരം കൂട്ടുന്നതിനും കാരണമാകുന്നു. ആശുപത്രിയിൽ അനുവദിച്ചിട്ടുള്ള ചില ഡോക്ടർമാർ സ്വയതാൽപര്യപ്രകാരം മറ്റ് ആശുപത്രിയിലേക്ക് മാറിപ്പോകുന്നുവെന്നും ആക്ഷേപമുണ്ട്.
ഇവിടെയെത്തുന്ന ആളുകൾ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണിപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ആശുപത്രിയിലെ സൗകര്യങ്ങൾ നേരിട്ട് കണ്ട് മനസിലാക്കിയ അഡീഷണൽ ഡയറക്ടർ ഡോക്ടർ വനജ ഡോക്ടർമാരുടെ കുറവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും..
നഗരസഭ ചെയർ പേഴ്സൺ ബീനാ റ്റോമി , വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി, നഗരസഭ കൗൺസിലർ സിജു ചക്കുംമൂട്ടിൽ, തുടങ്ങിയവർ ഡോക്ടർ വനജക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ വിശദീകരിച്ചു നൽകി.
അഡിഷണൽ ഡയറക്ടറുടെ സന്ദർശനം മൂലം താലൂക്ക് ആശൂപത്രിയുടെ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.